പാകിസ്ഥാൻ വഴി പുതിയ നിർദ്ദേശങ്ങൾ കൈമാറി ഇറാൻ, അംഗീകരിക്കുമോ ട്രംപ്; ആണവ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെങ്കിൽ സംഘർഷം രൂക്ഷമാകുമോ?

ഇറാൻ-അമേരിക്ക ചർച്ചകൾക്കായി പുതിയ നിർദ്ദേശങ്ങൾ ഇറാൻ മുന്നോട്ട് വെച്ചു. മധ്യസ്ഥരായ പാകിസ്ഥാൻ വഴിയാണ് പുതിയ നിലപാടുകൾ വ്യക്തമാക്കുന്ന രേഖ അമേരിക്കയ്ക്ക് കൈമാറിയത്. യുദ്ധം നിർത്തുക, ഹോർമൂസ് കടലിടുക്ക് തുറക്കുക, ഉപരോധങ്ങൾ നീക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ശേഷമേ ആണവ ചർച്ചകൾക്ക് തയ്യാറാവൂ എന്നതായിരുന്നു ഇറാന്റെ മുൻ നിലപാട്. എന്നാൽ പുതിയ നിർദ്ദേശങ്ങളിൽ ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇറാൻ തയ്യാറാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. എങ്കിലും കീഴടങ്ങലിന് തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും ഹോർമൂസ് കടലിടുക്കിൽ സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. ഖത്തർ തീരത്തിന് സമീപമുള്ള കപ്പലിന് നേരെയും യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഇറാൻ ആക്രമണം നടത്തി. ഹോർമൂസിൽ കൂടുതൽ ചെറു മുങ്ങിക്കപ്പലുകൾ വിന്യസിക്കാനുള്ള നീക്കങ്ങൾ ഇറാൻ സൈന്യം ആരംഭിച്ചിട്ടുണ്ട്. കടലിടുക്ക് തുറക്കാനുള്ള ജിസിസി പ്രമേയത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ കനത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നത്. ഹോർമൂസിലൂടെയുള്ള ഇന്റർനെറ്റ് കേബിളുകൾക്കും ഇറാൻ ഭീഷണിയുയർത്തുന്നത് ആഗോള തലത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇറാന്റെ ഡ്രോൺ-മിസൈൽ പദ്ധതികളെ സഹായിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക ഉപരോധം കർശനമാക്കി. ഇറാന്റെ ആക്രമണങ്ങൾക്ക് സാറ്റലൈറ്റ് ചിത്രങ്ങൾ നൽകി സഹായിച്ച മൂന്ന് ചൈനീസ് കമ്പനികൾ ഉൾപ്പെടെയുള്ളവയ്ക്കാണ് വിലക്കേർപ്പെടുത്തിയത്. പത്തോളം കമ്പനികൾക്കെതിരെ കൂടി ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ ഖത്തർ ഇന്ന് പാകിസ്ഥാനുമായും ഇറാനുമായും ചർച്ചകൾ നടത്തി. ചൈനീസ് സന്ദർശനത്തിന് മുന്നോടിയായി മേഖലയിലെ സമാധാനത്തിനുള്ള നീക്കങ്ങൾ റഷ്യയും സജീവമാക്കിയിട്ടുണ്ട്.

Iran offers new peace proposal to US; tensions soar in Hormuz as maritime attacks continue

More Stories from this section

family-dental
witywide