കാഫിർ സ്ക്രീൻ ഷോട്ട് പുനരന്വേഷണം; ഡിവൈഎഫ്ഐ നേതാവിനെ ചോദ്യം ചെയ്ത് എസ്ഐടി

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ തിരുവള്ളൂർ സ്വദേശി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. പ്രതി റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻ ഷോട്ട് ലഭിച്ചത് ജിതിനിൽ നിന്നെന്ന് സൂചന. ജിതിൻ ഭാസ്കറിന്റെ ഫോൺ കസ്റ്റഡിയിലെടുത്തു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

പുനരന്വേഷണത്തിന്റെ ഭാഗമായി കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് സിപിഐഎം അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻമാർക്ക് എസ്ഐടി നോട്ടീസ് നൽകിയിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേദിവസം വടകരയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജയ്‌ക്കെതിരേ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചുവെന്നതാണ് വിവാദത്തിന് തുടക്കം.

പാറക്കൽ അബ്ദുള്ള എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിനുള്ള നീക്കം. കോഴിക്കോട് റൂറൽ എസ്.പി ടി. ഫറാഷിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ സംഘത്തിന്റെ പ്രവർത്തനം. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരനാണ് അന്വേഷണ ചുമതല.

Kafir screenshot re-investigation; SIT questions DYFI leader

More Stories from this section

family-dental
witywide