ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച ഓപ്പറേഷന്‍ തൂഫാന് സമ്പൂര്‍ണ്ണ പിന്തുണ, ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാനാകട്ടെയെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി

സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിരിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടിലും കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു ചിറയിലും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയും അറിയിച്ചു. ഉപയോഗിക്കുന്നവനെ കണ്ടെത്തിയാല്‍ വാഹകനെയും ഉറവിടത്തെയും കണ്ടെത്തി ഉന്‍മൂലം ചെയ്യാന്‍ സാധിക്കുമെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.

അതിര്‍ത്തി സംസ്ഥാനങ്ങളെ കൂടി ലഹരിവേട്ടയില്‍ ഉള്‍പ്പെടുത്തണമെന്നത് കെ.സി.ബി.സിയുടെ അഭിപ്രായം കൂടിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ യാതൊരു കാരണവുംകൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലാക്കാന്‍ ഷാഡോ പോലീസിനെ നിയോഗിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

Also Read

More Stories from this section

family-dental
witywide