തകർന്നടഞ്ഞ് ഇടതുപക്ഷം; ധർമ്മടത്ത് ആറ് റൗണ്ടുകൾ പിന്നിട്ടിട്ടും പിണറായി പിന്നിൽ, ലീഡ് വിടാതെ അബ്ദുൾ റഷീദ്

തിരഞ്ഞെടുപ്പ് ഫലം പുരോഗമിക്കവേ സംസ്ഥാനത്ത് ഇടതുപക്ഷം തകരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫിൻ്റെ മുന്നേറ്റമാണ്. ആദ്യ ആറ് റൗണ്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 1090 വോട്ടുകൾക്ക് പിന്നിലാണ്. യുഡിഎഫ് സ്ഥാനാർഥി വി.പി. അബ്ദു‌ൾ റഷീദാണ് മുന്നിൽ. സിപിഎമ്മിന്റെ കോട്ടകളിലടക്കം മേധാവിത്തം നേടാൻ യുഡിഎഫിന് കഴിഞ്ഞു. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്.

മണ്ഡലത്തിൽ ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്‌ദുൾ റഷീദ് ലീഡെടുത്തു. പിണറായി 5008 വോട്ടുകൾ നേടിയപ്പോൾ അബ്ദു‌ൾ റഷീദ് 5741 വോട്ടുകൾ നേടി. ആദ്യ റൗണ്ടിലെ ലീഡ് 733 വോട്ടുകൾ. രണ്ടാം റൗണ്ടിൽ അബ്‌ദുൾ റഷീദ് ലീഡ് 2523 വോട്ടുകളായി ലീഡ് ഉയർത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ ലീഡ് 2077 ആയി മാറി. നാലാം റൗണ്ടിലും അബ്‌ദുൾ റഷീദ് ക്രമാനുഗതമായി ലീഡ് ഉയർത്തി. നാലാം റൗണ്ട് കഴിയുമ്പോൾ അബ്ദുൾ റഷീദിന്റെ ലീഡ് 2812 വോട്ടുകളാണ്.

Left party in shambles; Pinarayi lags behind despite six rounds in Dharmadam, Abdul Rasheed continues to lead

More Stories from this section

family-dental
witywide