തകർന്ന് ഇടത്കോട്ടകൾ; മന്ത്രിമാര്‍ക്ക് കൂട്ടത്തോടെ കാലിടറുന്നു; ഒന്‍പതു പേര്‍ പിന്നിൽ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കമേ സംസ്ഥാനത്താകെ യുഡിഎഫ് തരംഗം. ഇടതുകോട്ടകളിലെ നിരവധി മന്ത്രിമാരാണ് പിന്നില്‍പ്പോയത്. തൃത്താലയിൽ എം.ബി.രാജേഷ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, ഏറ്റുമാനൂരിൽ വി.എൻ.വാസവൻ, ആറന്മുളയിൽ വീണാ ജോർജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ, നേമത്ത് വി. ശിവൻകുട്ടി, കളമശ്ശേരിയിൽ പി. രാജീവ്, കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ.കെ.ശശീന്ദ്രൻ എന്നീ മന്ത്രിമാരാണ് പിന്നിൽ. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നാം റൗണ്ടിലും പിന്നിലാണ്.

ബേപ്പൂരില്‍ മുഹമ്മദ് റിയാസ്, ഒല്ലൂരില്‍ മന്ത്രി കെ രാജന്‍, ചേര്‍ത്തലയില്‍ മന്ത്രി പി പ്രസാദ്, ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ മുന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്. കെപിസിസി ഓഫിസിൽ ആഹ്ളാദ പ്രകടനം തുടങ്ങി. ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി രണ്ട് സീറ്റുകളിൽ മുന്നിലാണ്. സംസ്ഥാനത്ത് വിവിധ എക്‌സിറ്റ് പോളുകളില്‍ എന്‍ഡിഎയ്ക്ക് നാലു മുതല്‍ 14 സീറ്റുകള്‍ വരെ ഫലം പ്രവചിച്ചിരുന്നു.

Left strongholds collapse; Ministers stumble en masse; Nine people behind

More Stories from this section

family-dental
witywide