തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ വൻ അഴിച്ചുപണി; കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക് സാധ്യത

ന്യൂഡൽഹി: നിരവധി തിരിച്ചടികൾക്ക് പിന്നാലെ ചൊവ്വാഴ്ച ബിജെപിയിൽ വൻ സംഘടനാ അഴിച്ചുപണി നടക്കുന്നു. കേന്ദ്ര മന്ത്രിസഭയും പുനസംഘടിപ്പിക്കാനാണ് ബിജെപി ഉന്നത നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ ഫെബ്രുവരിയിൽ പാർട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റ പശ്ചാത്തലത്തിൽ, പുതിയ ഭാരവാഹി പട്ടികയിൽ യുവതലമുറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ദേശീയ പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്ന് മൂന്ന് പ്രധാന നേതാക്കളുടെ പേരുകളാണ് മുൻഗണനാ പട്ടികയിലുള്ളത്. ദേശീയ നേതൃത്വത്തിലേക്ക് പുതുമുഖമായി പ്രതീക്ഷിക്കപ്പെടുന്ന അനൂപ് ആന്റണിക്ക് യുവമോർച്ച പ്രഭാരി സ്ഥാനം ഒഴിഞ്ഞ ശേഷം മറ്റ് കാര്യമായ ചുമതലകൾ നൽകിയിട്ടില്ല നിലവിലെ ദേശീയ സെക്രട്ടറിയായ അനിൽ ആന്റണിക്ക് പുതിയ ദേശീയ നേതൃനിരയിലും സ്ഥാനം തുടർന്നുകിട്ടാനുള്ള സാധ്യതയേറെയാണ്. പ്രായപരിധിയില്ലെങ്കിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്നീ മൂന്ന് പേർക്കാണ് കേരളത്തിൽ നിന്ന് സാധ്യത. കേന്ദ്രമന്ത്രിയായിരുന്ന ജോർജ് കുര്യൻ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് അടുത്തതായി ആർക്കായിരിക്കും മന്ത്രിസഭയിലേക്ക് നറുക്കുവീഴുക എന്നതും ശ്രദ്ധേയമാണ്.

കൂടാതെ, ഭരണം നഷ്ട‌പ്പെട്ട കർണാടകയിൽ അധികാരം തിരിച്ചുപിടിക്കാൻ അവിടെ ഒരു മുതിർന്ന നേതാവിന് തന്നെ ചുമതല നൽകാനാണ് ബിജെപിയുടെ ലക്ഷ്യം. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ നഷ്‌ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാകും പുതിയ ദേശീയ ഭാരവാഹി പട്ടിക. ദേശീയ ഭാരവാഹി നിർണയം പൂർത്തിയായാൽ ഒട്ടും വൈകാതെ തന്നെ കേന്ദ്ര മന്ത്രിസഭാ പുനസംഘടനയും നടക്കും. നിർമല സീതാരാമൻ, ഹർദീപ് സിങ് പുരി എന്നിവർ മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോയാൽ തരുൺ ചുക്, രാഘവ് ഛദ്ദ, മഹാരാഷ്ട്രയിൽ നിന്ന് ദേവേന്ദ്ര ഫട്‌നാവിസിൻ എന്നിവർ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കാം. പശ്ചിമ ബംഗാളിന് മന്ത്രിസഭയിൽ പ്രാധാന്യം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനത്തിനൊപ്പം തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള എംപിമാരുടെ കൂറുമാറ്റവും ശ്രദ്ധേയമാണ്.

Major reshuffle in BJP following setbacks; three leaders from Kerala likely to be included.

More Stories from this section

family-dental
witywide