സിഎംആർഎൽ മാസപ്പടി കേസ്: ഇഡി റെയ്ഡുകളിൽ ഒന്നും ലഭിച്ചിട്ടില്ല; വീണയ്ക്ക് ബിസിനസ് ചെയ്യാൻ അവകാശമുണ്ട്: റിയാസ്

സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസില്‍ മുൻപ് നടന്ന റെയ്ഡിലും നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വീണ ലെയ്ക്കർ എന്ന പുതിയ സ്ഥാപനം തുടങ്ങിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വീണ സ്വതന്ത്രയായ വ്യക്തിയാണെന്നും നിയമപരമായി ബിസിനസ് നടത്താൻ അവർക്ക് പൂർണ്ണ അവകാശമുണ്ടെന്നും റിയാസ് വ്യക്തമാക്കി. തട്ടിക്കൂട്ട് വാർത്തകൾ സൃഷ്ടിച്ച് മാന്യമായി ബിസിനസ് ചെയ്യുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി പുകമറ സൃഷ്ടിക്കാനാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രമിക്കുന്നതെന്നും തന്റെ കോളേജ് സുഹൃത്തുക്കളുടെ വീടുകളിൽ വരെ ഇഡി റെയ്ഡ് നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തെ പാർട്ടി രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഭയന്നോടില്ലെന്നും റിയാസ് പറഞ്ഞു. ഇഡിയെ പേടിച്ച് ചില കോൺഗ്രസുകാർ ബിജെപിയിൽ ചേരുന്നത് പോലെ തങ്ങൾ ചെയ്യില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. വീണ യോഗ്യതയുള്ള വ്യക്തിയാണെന്നും ലെയ്ക്കർ കമ്പനിയെ കുറിച്ചുള്ള ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അസംബന്ധ വാർത്തകളെ നിയമപരമായി നേരിടുമെന്നും റിയാസ് പ്രതികരിച്ചു.

അതേസമയം, കേസിൽ കൂടുതൽ അന്വേഷണത്തിനായി റെയ്ഡിൽ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനുള്ള നീക്കത്തിലാണ് ഇഡി. ഇതിനുശേഷമായിരിക്കും വീണ ടി അടക്കമുള്ളവർക്ക് നോട്ടീസ് അയക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി വിശദമായ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെയും കൂടുതൽ അന്വേഷണം നടത്താൻ ഇഡി ഒരുങ്ങുകയാണ്.

CMRL Issue: Veena Has Right to Do Business, Previous Raids Yielded Nothing, Says Riyas

More Stories from this section

family-dental
witywide