ജയിലായ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയർ വി വി രാജേഷ്. മേയറുടെ തീരുമാനത്തെ കോൺഗ്രസ് സ്വതന്ത്ര കൗൺസിലർ ഉൾപ്പെടെ 51പേർ തീരുമാനത്തെ പിന്തുണച്ചു. അവധി അംഗീകരിക്കുന്നവർ കൈ ഉയർത്താൻ മേയർ പറഞ്ഞപ്പോൾ പൗണ്ട് കടവ് വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സുധീഷ് അടക്കം 51 പേരുടെ പിന്തുണ ഭരണപക്ഷത്തിന് ലഭിച്ചു. ഇതോടെ ആർ സുഗതന് ആറുമാസത്തേക്ക് അവധി നൽകിയതായി മേയർ പ്രഖ്യാപിച്ചു.
അതേസമയം, പ്രതിഷേധവുമായി യു ഡി എഫ് എൽഡിഎഫ് അംഗങ്ങൾ നടത്തളത്തിൽ രംഗത്തെത്തി. മേയറുടെ ഡയസിനു മുന്നിൽ മുദ്രാവാക്യവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ ബഹളത്തിന് ഇടയിലും ഡെപ്യുട്ടി മേയർ അജണ്ടകൾ അവതരിപ്പിച്ചു. യുഡിഎഫ് സർക്കാരിന്റെ സർക്കുലർ പ്രകാരം അവധി നൽകി എന്ന് മേയർ അറിയിച്ചു. 2026-7 മാസം രണ്ടാം തിയതി സർക്കാർ ഇറക്കിയ സർക്കുലർ വായിച്ച് കേൾപ്പിച്ചു. അവധി അപേക്ഷ വോട്ടായി പാസാക്കിയാൽ അവധിയിൽ തുടരാമെന്ന് സർക്കുലർ പറയുന്നുവെന്നും മേയർ വ്യക്തമാക്കി.
Mayor approves leave application of Thiruvananthapuram Councilor R. Sugathan, who is currently in jail.













