
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ ഹർജികൾ പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് കേസ് ജൂലൈ ഏഴിലേക്ക് മാറ്റാൻ കോടതി തീരുമാനിച്ചത്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും നീളുന്നത്.
സേവനങ്ങൾ നൽകാതെ മാസപ്പടി ഇനത്തിൽ പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ജനുവരിയിലും കേസ് പരിഗണനയ്ക്ക് വന്നെങ്കിലും സമാനമായ രീതിയിൽ സമയക്കുറവ് മൂലം നീട്ടി വെക്കുകയായിരുന്നു. കമ്പനി രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയിൽ കോടതി നേരത്തെ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ജൂലൈ ഏഴിന് കേസ് പരിഗണിക്കുമ്പോൾ അന്തിമവാദം ആരംഭിക്കാനാണ് സാധ്യത.
Monthly Payoff Case: Delhi HC adjourns pleas involving Veena Vijayan to July 7













