മാസപ്പടി കേസിൽ 134 സുപ്രധാന രേഖകൾ ഇഡിക്ക് ലഭിച്ചു; വീണ വിജയനെ 29 ന് വീണ്ടും ചോദ്യം ചെയ്യും, നിർണായകം

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഒടുവിൽ നിർണ്ണായക രേഖകൾ ലഭിച്ചു. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 സുപ്രധാന രേഖകളാണ് ഇഡിക്ക് കൈമാറിയത്. രേഖകൾ വിട്ടുനൽകാൻ നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണ വിജയനെ ഈ മാസം 29-ന് വീണ്ടും ചോദ്യം ചെയ്യുമ്പോൾ ഈ പുതിയ രേഖകൾ ഇഡിക്ക് വലിയ തോതിൽ തുണയാകും.

കഴിഞ്ഞ ജൂൺ 17-ന് വീണ വിജയനെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് 29-ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് നൽകിയ ഐടി സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങളും രേഖകളും ഹാജരാക്കാനാണ് ഇഡി നിർദ്ദേശിച്ചിരിക്കുന്നത്. ആദ്യത്തെ ചോദ്യം ചെയ്യലിൽ പല രേഖകളും സമർപ്പിക്കാൻ വീണ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വീണ നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്തെ സ്വകാര്യ ബാങ്ക് ലോക്കർ ഉൾപ്പെടെ ഇഡി തുറന്ന് പരിശോധിച്ചിരുന്നു.

വീണയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സിഎംആർഎൽ, എംപവർ ഇന്ത്യ കാപ്പിറ്റൽ എന്നീ കമ്പനികളുടെ ഡയറക്ടർമാരായ കർത്താ കുടുംബാംഗങ്ങളെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളും പുതിയ രേഖകളും മുൻനിർത്തിയുള്ള ചോദ്യം ചെയ്യൽ വീണ വിജയന് ഏറെ നിർണ്ണായകമാകും. കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് അന്വേഷണസംഘം കടക്കുമോ എന്ന് വ്യക്തമല്ല. അന്വേഷണ പുരോഗതി ഇഡി ഡയറക്ടർ രാഹുൽ നവീൻ നേരിട്ട് വിലയിരുത്തുന്നുണ്ട്. 2024-ൽ ആരംഭിച്ച കേസാണെങ്കിലും ഇതുവരെ ആരുടെയും അറസ്റ്റ് ഇഡി രേഖപ്പെടുത്തിയിട്ടില്ല.

Monthly Pay-Off Case: ED Receives Crucial Documents; Veena Vijayan To Be Questioned On June 29

More Stories from this section

family-dental
witywide