പാക് കരസേനാ മേധാവി അസിം മുനീറിനെ സ്വിറ്റ്സർലൻഡിൽ വെച്ച് വധിക്കാൻ നെതന്യാഹു പദ്ധതിയിട്ടെന്ന് റിപ്പോർട്ട്

ജനീവ: പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ അസിം മുനീറിനെ സ്വിറ്റ്സർലൻഡിൽ വച്ച് വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമപ്രവർത്തകൻ പെപ്പെ എസ്കോബാറിൻ്റെ വെളിപ്പെടുത്തൽ. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് വധശ്രമത്തിന് പദ്ധതിയിട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.

യുഎസും ഇറാനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന സമാധാന ചർച്ചകളിൽ പങ്കെടുക്കാൻ പാക് കരസേനാ മേധാവിയും സംഘവും എത്തിയപ്പോഴായിരുന്നു വധശ്രമത്തിന് നീക്കം നടന്നത്. രാഷ്ട്രീയ നിരീക്ഷകൻ മാരിയോ നൗഫൽ നയിച്ച പോഡ്‌കാസ്റ്റിലാണ് പെപ്പെ എസ്‌കോബാർ ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

ഒമാൻ വഴി കടുത്ത മുന്നറിയിപ്പ് നൽകി പാക്കിസ്ഥാൻമൊസാദിൻ്റെ നീക്കം പാക്കിസ്ഥാൻ സൈനിക ഇൻ്റലിജൻസ് മുൻകൂട്ടി ചോർത്തിയതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ഒമാൻ വഴി ഇസ്രയേലിന് പാക്കിസ്ഥാൻ കടുത്ത മുന്നറിയിപ്പ് നൽകി. “ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാൽ ഇസ്രയേലിനെ ഞങ്ങൾ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കും” എന്നായിരുന്നു പാക്കിസ്ഥാൻ നൽകിയ സന്ദേശമെന്ന് എസ്‌കോബാർ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ മൊസാദ് തങ്ങളുടെ വധശ്രമ പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഈ വാർത്ത വലിയ ചർച്ചയായതോടെ പ്രതികരണവുമായി പാക് സുരക്ഷാ വൃത്തങ്ങളും പ്രമുഖ മാധ്യമപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് പാക് മാധ്യമമായ എആർവൈ ന്യൂസ് ചെയർമാൻ കമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. ജനീവ സന്ദർശന വേളയിൽ യാതൊരുവിധ സുരക്ഷാ ഭീഷണികളും ഉണ്ടായിരുന്നില്ലെന്നും യുഎസ്-സ്വിസ് സുരക്ഷാ ഏജൻസികൾ ഇത്തരം യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ലെന്നും പാക് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Netanyahu reportedly planned to assassinate Pakistan Army Chief Asim Munir in Switzerland

More Stories from this section

family-dental
witywide