കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി, ഒന്നര ദിവസം ഇടക്കാല ജാമ്യം നൽകി നെടുമങ്ങാട് കോടതി

തിരുവനന്തപുരം തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നതിനായി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14-ന് രാത്രി ഒൻപത് മണി വരെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അനുവദിച്ചിട്ടുള്ള ഇളവ് സമയം.

സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് ബി.ജെ.പി കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബി.ജെ.പി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് നിലവിൽ ഇടക്കാല ജാമ്യം ലഭിച്ചിരിക്കുന്നത്.

വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ് ആർ. സുഗതൻ. വധശ്രമം, വീട് അതിക്രമിച്ചുകയറി ആക്രമണം നടത്തൽ, ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തൽ, അന്നത്തെ എം.എൽ.എ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിര ഉദ്ഘാടനം തടസ്സപ്പെടുത്തിയത് ഉൾപ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഇയാളെ ഈ കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വാഴോട്ടുകോണത്ത് സ്ഥാനാർഥിയാക്കിയത്.

Interim Bail Granted to BJP Councillor R Sugathan to Take Oath in Thiruvananthapuram

More Stories from this section

family-dental
witywide