ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കോഴിക്കോട് വടകരയിൽ നടത്തിയ അധ്യാപിക അറസ്റ്റിൽ. കൂരാച്ചുണ്ട് സ്വദേശി കാവ്യയാണ് പിടിയിലായത്. ലക്ഷക്കണക്കിന് രൂപയാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വടകരയിൽ കഴിഞ്ഞ ദിവസം മറ്റൊരു അധ്യാപികയും പിടിയിലായിരുന്നു. കീർത്തന എന്ന അധ്യാപികയാണ് പിടിയിലായിരുന്നത്.
കീർത്തനയെ ചോദ്യം ചെയ്‌തപ്പോഴാണ് സഹപ്രവർത്തകയായ കാവ്യയുടെ പങ്കും പുറത്തുവരുന്നത്. ലഹരി ഇടപാടിൽ ഇവർ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല പകരം അക്കൗണ്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാവ്യയുടേയും കീർത്തനയുടേയും അക്കൗണ്ടുകളിലേക്ക് ലഹരി ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയാണ് എത്തിയിരിക്കുന്നത്. പൊലീസ് കാവ്യയെ കൂടുതൽ ചോദ്യം ചെയ്ത‌് വരികയാണ്.
Operation Toofan: Teacher arrested over financial dealings linked to drug sales.












