‘നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങൾ ഉത്തരവിടും’, പാക്കറ്റ് ഭക്ഷണത്തിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് മുന്നറിയിപ്പിനായി കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

പാക്കറ്റ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ ഉയർന്ന അളവിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് ലേബലുകൾ നിർബന്ധമാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് കർശന നിർദേശവുമായി സുപ്രീം കോടതി. വിഷയം രണ്ടാഴ്ചയ്ക്കകം പരിഹരിച്ച് കേന്ദ്രം വ്യക്തമായ നിലപാട് അറിയിക്കണമെന്നാണ് അന്ത്യശാസനം. ഇതിൽ നടപടിയെടുക്കാൻ കേന്ദ്രത്തിന് കഴിയില്ലെങ്കിൽ കോടതി തന്നെ നേരിട്ട് ഉത്തരവിറക്കുമെന്നും ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകി.

ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി പാക്കറ്റ് ഭക്ഷണങ്ങളിലെ ലേബലിംഗ് കൂടുതൽ വ്യക്തവും സുതാര്യവുമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ നിർണായക ഇടപെടൽ. ഉയർന്ന അളവിൽ ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ, ഉൽപ്പന്നങ്ങൾക്ക് പുറത്ത് കൃത്യമായ മുന്നറിയിപ്പുകൾ നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Packaged Food Labeling: Supreme Court Issues Ultimatum to Centre Over Salt and Sugar Warnings

More Stories from this section

family-dental
witywide