സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം; പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരം 6.20 മുതൽ രാത്രി 11 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി. മഴയുടെ സാഹചര്യം നിലവിൽ ഉണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കുറവ് വന്നിട്ടില്ല. ഏകദേശം 600 മുതൽ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

അതേസമയം, മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭിച്ചിരുന്ന 200 മെഗവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭ്യമാകും. ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നും 100 മെഗാവാട്ട് വൈദ്യുതിയും ലഭിക്കും. പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിൽ കാര്യമായ കുറവുണ്ട്. അതിനാൽ നിയന്ത്രണം വേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം, എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

Partial power restrictions continue in the state today; required electricity is not being obtained through the power exchange.

More Stories from this section

family-dental
witywide