
തിരുവനന്തപുരം: ദശാബ്ദങ്ങളായി മലയാളികൾ കണ്ടുശീലിച്ച തന്റെ മുഖഭാവത്തിൽ വലിയൊരു മാറ്റവുമായി പിണറായി വിജയൻ. വർഷങ്ങൾക്ക് ശേഷം കണ്ണടയില്ലാതെ വാർത്താസമ്മേളനത്തിന് എത്തിയ അദ്ദേഹം, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിയോടെയാണ് മറുപടി നൽകിയത്. കണ്ണിന് തിമിരത്തിനുള്ള ചികിത്സ നടത്തിയെന്നും അതിനുശേഷം ഇപ്പോൾ വായിക്കാൻ കണ്ണടയുടെ ആവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡോക്ടറെ കണ്ടപ്പോൾ ഇനി കണ്ണട വേണ്ടെന്ന് നിർദ്ദേശിച്ചതായും അതുകൊണ്ടാണ് അത് ഒഴിവാക്കിയതെന്നും പിണറായി വിജയൻ പറഞ്ഞു. എന്നാൽ, ദീർഘകാലമായി കണ്ണടയോടെയുള്ള മുഖം കണ്ട് ശീലിച്ചതിനാൽ കണ്ണട വീണ്ടും ഉപയോഗിക്കണമെന്ന് പലരും തന്നോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചിരിയോടെ കൂട്ടിച്ചേർത്തു. പൊതുവേദിയിൽ എപ്പോഴും ഗൗരവക്കാരനായി കാണാറുള്ള പ്രതിപക്ഷ നേതാവിന്റെ ഈ പുതിയ ലുക്കും മാധ്യമപ്രവർത്തകരുമായുള്ള രസകരമായ ഈ സംഭാഷണവും ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.
Pinarayi Vijayan Appears Without Glasses After Decades Explains the Change Behind His New Look














