അകമ്പടിക്ക് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുമെന്ന മേജർ രവിയുടെ പ്രസ്താവനക്കെതിരെ പിണറായി, വ്യാജ ആരോപണം, നിയമനടപടി സ്വീകരിക്കും

കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത് 55 വാഹനങ്ങളുടെയും 560 പൊലീസുകാരുടെയും അകമ്പടിയോടെയായിരുന്നു എന്ന ബി.ജെ.പി. നേതാവ് മേജർ രവിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. സമാനമായ രീതിയിൽ ചില സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും വ്യാജ വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നുണ്ട്. ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ലഭ്യമാണെന്നും അത് പരിശോധിച്ചാൽ ഈ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആർക്കും മനസ്സിലാകുമെന്നും ഓഫീസ് വ്യക്തമാക്കി. മേജർ രവിയെപ്പോലെ ഉത്തരവാദിത്തപ്പെട്ട ഒരാൾ ഇത്തരം വിലകുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണെന്നും വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു.

നേരത്തെ, നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ചും മുൻ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചുമാണ് മേജർ രവി രംഗത്തെത്തിയത്. അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ കാട്ടിയ ലാളിത്യത്തെയും ജനകീയ ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചിരുന്നു. ജനം വോട്ട് ചെയ്ത് അധികാരത്തിലേറ്റിയവർ ജനങ്ങളുടെ വേലക്കാരാണെന്ന് ഓർമ്മിപ്പിച്ച മേജർ രവി, വി.ഡി. സതീശൻ അതാണ് തെളിയിച്ചതെന്നും എന്നാൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ‘കാരണഭൂതൻ’ എന്ന ചിന്തയിലാണ് പ്രവർത്തിച്ചതെന്നും കുറ്റപ്പെടുത്തിയിരുന്നു.

ഇന്നസെന്റിന്റെ സംസ്കാര സമയത്ത് മുൻ മുഖ്യമന്ത്രി 56 വണ്ടികളും 560 പൊലീസും പത്ത് ഫയർഫോഴ്സും സഹിതമാണ് ഇടുങ്ങിയ വഴിയിലൂടെ എത്തിയതെന്നും ഇത് നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് മേജർ രവി ആരോപിച്ചത്. ഇത്രയും വലിയ സുരക്ഷ വേണമെങ്കിൽ ജനങ്ങൾക്ക് തന്നെ ആവശ്യമില്ല എന്നല്ലേ അർത്ഥമെന്നും അങ്ങനെയുള്ളവർ ആ സ്ഥാനത്ത് ഇരിക്കരുതെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങൾ അവരെ പരാജയപ്പെടുത്തിയ കാര്യം ഇപ്പോഴെങ്കിലും അവരെ പറഞ്ഞു മനസ്സിലാക്കണമെന്നും മേജർ രവി കൂട്ടിച്ചേർത്തു. ഈ ആരോപണങ്ങൾക്കാണ് ഇപ്പോൾ പിണറായി വിജയന്റെ ഓഫീസ് മറുപടി നൽകിയിരിക്കുന്നത്.

Pinarayi Vijayan’s Office Slams Major Ravi’s Security Convoy Claims as Fake; Warns Legal Action

Also Read

More Stories from this section

family-dental
witywide