വിദ്യാർത്ഥി പ്രതിഷേധം: പാർലമെന്റിൽ വഴങ്ങി കേന്ദ്രസർക്കാർ; അമിത് ഷാ മറുപടി പറയുമെന്ന് കിരൺ റിജിജു, ബഹളം തുടർന്ന് പ്രതിപക്ഷം

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷം ഉയർത്തിയ ശക്തമായ ആവശ്യങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ വഴങ്ങി. വിഷയത്തിൽ ഇരുസഭകളിലും സമഗ്രവും വിശദവുമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. വെറുമൊരു ഔദ്യോഗിക പ്രസ്താവനയിൽ ഒതുക്കാതെ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ സഭയിലെത്തി ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് ആഴ്ചയായി പ്രതിപക്ഷ ബഹളം കാരണം പാർലമെന്റ് നടപടികൾ തടസ്സപ്പെട്ടതിനെ റിജിജു വിമർശിച്ചു. സഭ തടസ്സപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്ന് ചോദിച്ച അദ്ദേഹം, പ്രതിപക്ഷത്തിന് വിഷയത്തിൽ കൃത്യമായ മറുപടിയാണ് വേണ്ടതെങ്കിൽ അത് നൽകാൻ ആഭ്യന്തരമന്ത്രി തയ്യാറാണെന്നും അതിനാൽ പ്രതിഷേധം അവസാനിപ്പിച്ച് സഭാനടപടികളുമായി സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. ആഭ്യന്തരമന്ത്രി നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് സഭാധ്യക്ഷനും പ്രതിപക്ഷത്തെ അറിയിച്ചു.

എന്നാൽ സർക്കാരിന്റെയും സഭാധ്യക്ഷന്റെയും ഉറപ്പുകൾ തള്ളിയ പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം തുടരുകയായിരുന്നു. രാജ്യത്ത് ഉയർന്നുവരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ നേരിട്ടെത്തി മറുപടി നൽകുന്നതിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ആരോപിച്ചായിരുന്നു ബഹളം. ശക്തമായ പ്രതിഷേധത്തിനിടയിലും രാവിലെ അവതരിപ്പിച്ച ട്രിബ്യൂണൽസ് റിഫോംസ് ബില്ല് ഉൾപ്പെടെയുള്ള പ്രമുഖ ബില്ലുകൾ കേന്ദ്ര സർക്കാർ സഭയിൽ പാസാക്കിയെടുത്തു. തുടർന്നാണ് ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞത്.

Student Protests: Centre Yields to Opposition in Parliament; Amit Shah to Reply Amid Ongoing Ruckus

More Stories from this section

family-dental
witywide