
ന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ടൊവോൾഡോ ഗെബ്രെമറിയത്തെ (61) നിയമിച്ചു. ടാറ്റ ഗ്രൂപ്പാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വ്യോമയാന മേഖലയിൽ 37 വർഷത്തിലേറെ പ്രവർത്തനപരിചയമുള്ള അദ്ദേഹം എത്യോപ്യൻ എയർലൈൻസ് ഗ്രൂപ്പിൻ്റെ മുൻ മേധാവിയാണ്.
നിലവിലെ സിഇഒ കാംപ്ബെൽ വിൽസൺ സെപ്റ്റംബർ 30-ന് സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് ഈ നിയമനം. എത്യോപ്യൻ എയർലൈൻസിനെ ആഫ്രിക്കയിലെ ഏറ്റവും വലിയ എയർലൈൻ ശൃംഖലയായി വളർത്തിയെടുത്തതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ടൊവോൾഡോ. ആഗോള വ്യോമയാന രംഗത്തെ അദ്ദേഹത്തിന്റെ മികച്ച ട്രാക്ക് റെക്കോർഡ് എയർ ഇന്ത്യയുടെ രാജ്യാന്തര വളർച്ചയ്ക്ക് കരുത്തേകുമെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
ടാറ്റയുടെ കീഴിൽ വലിയ രീതിയിലുള്ള വികസനപ്രവർത്തനങ്ങളും വിമാനപുതുക്കലുകളും നടത്തുന്ന എയർ ഇന്ത്യയെ ആഗോളതലത്തിൽ മുൻനിരയിലേക്ക് എത്തിക്കുക എന്നതാണ് ടൊവോൾഡോ ഗെബ്രെമറിയത്തിന് മുന്നിലുള്ള പ്രധാന ദൗത്യം.
Tata’s master stroke to overcome crises; Aviation expert Tovoldo Gebremariam to head Air India














