
കൽപ്പറ്റ: അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ (എംഡി) ആന്റോ അഗസ്റ്റിന് ഇന്ന് നിർണായകം. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിൻ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
വാഴവറ്റയിൽ എക്സൈസ് സംഘം മദ്യം പിടികൂടിയ വീട് തന്റേതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ പ്രധാന വാദം. എന്നാൽ ഈ വാദം വ്യാജമാണെന്ന് തെളിയിക്കാനുള്ള ശക്തമായ രേഖകളുമായാണ് എക്സൈസ് ഇന്ന് കോടതിയെ സമീപിക്കുന്നത്. വാഴവറ്റയിലെ ഈ വീടിന്റെ കഴിഞ്ഞ വർഷത്തെ കെട്ടിടനികുതി 2026 മാർച്ചിൽ അടച്ചതായി പഞ്ചായത്ത് രേഖകളിലുണ്ട്. ഇത് ആന്റോയുടെ പേരിൽ തന്നെയാണ് അടച്ചിരിക്കുന്നത് എന്നാണ് എക്സൈസ് ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, കേസിൽ വൻ അട്ടിമറി ശ്രമം നടന്നതായും സൂചനയുണ്ട്. മദ്യം പിടികൂടിയ വീട്ടിൽ സ്ഥാപിച്ചിരുന്ന 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ അപ്രത്യക്ഷമായതായി എക്സൈസ് അറിയിച്ചു. ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡിവിആർ (DVR) മനഃപൂർവം എടുത്തുമാറ്റിയ നിലയിലാണെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. തെളിവ് നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എക്സൈസ് ഈ വിവരങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തും.
The court will consider Anto Augustine’s bail plea in the illegal liquor possession case today.















