ഇ.ഡി കേസിനെ പ്രതിരോധിക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്ന് സിപിഐഎം വിശാല സംസ്ഥാന സമിതി

തിരുവനന്തപുരം: ഇ.ഡി കേസിനെ പ്രതിരോധിക്കാൻ കേന്ദ്രനേതൃത്വം ഇടപെടണമെന്ന് സിപിഐഎം വിശാല സംസ്ഥാന സമിതി. വിപുലീകൃത സംസ്ഥാന സമിതിയിലെ പൊതു ചർച്ചയിലാണ് ആവശ്യം ഉയർന്നത്. പാർട്ടിയെ വേട്ടയാടുന്ന ഇഡി സമീപനത്തിന് എതിരെ ദേശീയതലത്തിൽ കൂട്ടായ്മ ഉണ്ടാക്കണം. ഇതിനായി കേന്ദ്ര നേതൃത്വമിടപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കണം എന്നും ആവശ്യമുയർന്നു.

പിണറായിക്കും റിയാസിനും എതിരായ ഇ ഡി നീക്കം പാർട്ടിക്കെതിരായ നീക്കമായി കണ്ട് സംസ്ഥാനത്തും ശക്തമായ പ്രക്ഷോഭം വേണമെന്നും ആവശ്യം. കോഴിക്കോട് നിന്ന് സംസാരിച്ച ഗിരീഷ് ആണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ദുർബലമാണെന്നും വിശാല സംസ്ഥാന സമിതിയിലെ പൊതു ചർച്ചയിലാണ് വിമർശനം ഉയർന്നു.

പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രതിരോധിക്കാൻ സെക്രട്ടറിയേറ്റിന് കഴിയുന്നില്ല. തിരിച്ചടി ഉണ്ടാകുമ്പോൾ മാത്രമാണ് പ്രശ്നം മനസ്സിലാകുന്നത്. പയ്യന്നൂരിലെ തോൽവിയിൽ വിഭാഗിയതയും കാരണമായെന്ന് വിമർശനം. തോൽവി അന്വേഷിക്കുന്ന അന്വേഷണ കമീഷൻ അംഗമാണ് വിശാല സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്.

The CPIM’s extended state committee has urged the central leadership to intervene to counter the ED case.

More Stories from this section

family-dental
witywide