ലോക കേരളസഭ യുഡിഎഫ് സർക്കാർ തുടരുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത ലോക കേരളസഭയുടെ പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ഭരണപരമായ ചെലവുകൾക്ക് രണ്ട് കോടി രൂപ അനുവദിച്ചു. പ്രതിപക്ഷത്തിരിക്കെ ധൂർത്ത് ആരോപിച്ച് ലോക കേരളസഭ യുഡിഎഫ് ബഹിഷ്കരിക്കുകയും എതിർക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ , കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രവാസി സംഘടനയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ലോക കേരള സഭ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രവാസികളെ അംഗീകരിക്കുന്ന പരിപാടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദം ചെലുത്തിയത്. മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ച യോഗത്തിൽ അദേഹവും അനുകൂല സമീപനമാണ് സ്വീകരിച്ചത്.
UDF government to continue the Loka Kerala Sabha, which it had opposed and boycotted while in the opposition.














