കേരളത്തിൽ യുഡിഎഫ് കൊടുങ്കാറ്റ്: മാറ്റാൻ ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വി ഡി സതീശൻ

സംസ്ഥാനത്ത് എൽഡിഎഫിനെ തൂത്തെറിഞ്ഞ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ’ എന്ന വരികളിലൂടെ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയത്തിന്റെ ആവേശം പങ്കുവെച്ചത്.

സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച ആത്മവിശ്വാസം ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. വി ഡി സതീശൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കേരളം വിജയിച്ചിരിക്കുകയാണെന്നും ഇനി യു.ഡി.എഫ്. നാടിനെ നയിക്കുമെന്നും വ്യക്തമാക്കി. നൂറിലധികം സീറ്റുകളിൽ മികച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് യു.ഡി.എഫ്. 35 ഇടത്ത് മാത്രമാണ് എൽ.ഡി.എഫ് വിജയിച്ചിരിക്കുന്നത്. നേമത്തും ചാത്തന്നൂരും കഴക്കൂട്ടത്തും ബിജെപി വിജയിച്ചു.

UDF storm in Kerala: Didn’t we say back then that we were there to change it; VD Satheesan with a Facebook post

More Stories from this section

family-dental
witywide