സ്ത്രീകളുടെ ചാമ്പ്യനാകാനാണ് മോദി ശ്രമിക്കുന്നത്, 543 സീറ്റിൽ എന്തുകൊണ്ട് വനിതാ സംവരണം നടത്തുന്നില്ല; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

ഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള ലോക്സഭയിലെ ചർച്ചയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ലോക്സഭയിൽ സംസാരിക്കുന്നു. സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കിയതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കിയതും കോൺഗ്രസാണെന്ന് പ്രിയങ്ക ഓർമ്മിപ്പിച്ചു. അന്ന് സംവരണത്തെ ബിജെപി ശക്തമായി എതിർക്കുകയാണ് ചെയ്തത്. ഇന്ന് വനിതാ സംവരണത്തിലൂടെ സ്ത്രീകളുടെ ചാമ്പ്യനാകാനാണ് മോദി ശ്രമിക്കുന്നതെന്ന് പരിഹസിച്ച പ്രിയങ്ക, നിലവിലെ 543 ലോക്സഭാ സീറ്റുകളിലും എന്തുകൊണ്ടാണ് ഇപ്പോൾ തന്നെ സംവരണം നടപ്പാക്കാത്തതെന്ന് ചോദിച്ചു.

ജാതി സംവരണം അട്ടിമറിക്കാനാണ് പഴയ സെൻസസ് കണക്കുകളെ ബിജെപി ആധാരമാക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഒബിസി വിഭാഗത്തിന് അർഹമായ അവകാശങ്ങൾ നൽകുന്നതിനെ സർക്കാർ ഭയപ്പെടുകയാണ്. പിന്നാക്ക വിഭാഗങ്ങളുടെ അവകാശം കവർന്നെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക, ഒബിസി സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ലോക്സഭയിൽ ആവശ്യപ്പെട്ടു.

“Why not implement reservation in 543 seats now?”: Priyanka Gandhi challenges Govt in Lok Sabha

Also Read

More Stories from this section

family-dental
witywide