തിരഞ്ഞെടുപ്പ് ഫലം വരുംമുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ അണികൾ രണ്ടായി മാറുന്നു. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ കളഭം കൊണ്ട് തുലാഭാരം നേർന്ന് യൂത്ത് കോൺഗ്രസ് തൃശ്ശൂർ മുൻ ജില്ലാ വൈസ് പ്രസിഡന്റായ അഡ്വക്കേറ്റ് സി.എം. അനിൽകുമാർ. കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്നും കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആകണണെന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നും ആ ആഗ്രഹം നിറവേറാൻ വേണ്ടിയാണ് വഴിപാട് നേർന്നതെന്നും അനിൽ കുമാർ പറഞ്ഞു.
ക്ഷേത്രത്തിൽ സ്ഥിരമായി പോകുന്ന ഒരാളാണ് താൻ. ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ്, ഒരു കോൺഗ്രസുകാരൻ ആയതുകൊണ്ട് സ്ഥിരമായിട്ട് അവിടെ പോകാറുണ്ട്. കുടുംബാംഗങ്ങൾക്ക് വഴിപാട് നടത്തുന്നത് പോലെ തന്നെ പ്രിയ നേതാവായ കെ.സി. വേണുഗോപാലിനും ഒരു തുലാഭാരം നടത്തുകയാണുണ്ടായതെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ അനുകൂലിച്ച് കൊണ്ട് മൂവാറ്റുപുഴയിൽ ഫ്ളെക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ എന്ന കുറിപ്പോടെയാണ് ഫ്ളെക്‌സ് പ്രത്യക്ഷപ്പെട്ടത്. ശേഷം, രണ്ടുമൂന്ന് മണിക്കൂറിനുള്ളിൽ ഫ്ളെക്സ് നീക്കം ചെയ്യുകയും ചെയ്തു. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധയിടങ്ങളിൽ ഫ്ളെക്‌സുകൾ നേരത്തെയും പ്രത്യക്ഷപ്പെട്ടിരുന്നു.
Youth Congress leader performsTulabharam for KC Venugopal’s CM candidacy., Ritual held at the Hemambika Temple in Palakkad., Flex boards supporting VD Satheesan










