USA News
ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും വിദേശരാജ്യങ്ങൾക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുകയും ചെയ്തെന്ന....
വാഷിംഗ്ടൺ: അമേരിക്കയിലെ ടെന്നസിയിൽ വ്യാപാര സ്ഥാപനത്തിൽ നടന്ന സായുധ കവർച്ചയ്ക്കിടെ ഗുജറാത്തി വംശജനായ....
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സാമ്പത്തിക യുദ്ധത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ലോകത്തെ ഏറ്റവും സുപ്രധാന എണ്ണക്കടത്തു....
വാഷിങ്ടൺ: അമേരിക്കയും കാനഡയും വീണ്ടും വ്യാപാര തർക്കത്തിൽ അകപ്പെട്ടിരിക്കെ അയൽരാജ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി....
ജീമോൻ റാന്നി അറ്റ്ലാന്റാ: പ്രശസ്ത സംഗീതസംവിധായകനും വചന പ്രഘോഷകനും , വേൾഡ് പീസ്....
ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അന്താരാഷ്ട്ര ഗവേഷണ പങ്കാളിത്തവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി....
ജീമോൻ റാന്നി ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ വേൾഡ് പീസ് മിഷൻ,....
2025 മാർച്ചിൽ ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞൻ അമേരിക്കയിലെ ഒരു വിമാനത്താവളത്തിലെത്തി. അദ്ദേഹത്തിന് സാധുവായ....
മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: അമേരിക്കയിലും ഗൾഫ് മേഖലയിലും ധാരാളം അറിയപ്പെടുന്ന പ്രഭാഷകനും, എഴുത്തുകാരനും, സാമൂഹിക സംരംഭകനും, മാനവികതാ വക്താവും, ഗവേഷകനുമായ ഡോ. ബേബി സാം സാമുവേലിന്റെ ഏറ്റവും പുതിയ രചനയായ “എന്നിലെ നിന്നിലേക്ക്” എന്ന പുസ്തകം ന്യൂയോർക്കിലും കൊച്ചിയിലും പ്രകാശനം ചെയ്തു. മാർത്തോമ്മാ സഭാ പരമാദ്ധ്യക്ഷൻ ഏറ്റവും അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രോപ്പൊലീത്താ, സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി ന്യൂയോർക്കിൽ ജൂലൈ അവസാന വാരം പ്രകാശനകർമ്മം നിർവ്വഹിച്ചു. ആഗസ്റ്റ് 9ന് എറണാകുളം താവു കംപാഷൻ ഹബ്ബിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത എഴുത്തുകാരനും ചിന്തകനും “അഞ്ചപ്പം ചാരിറ്റബിൾ ട്രസ്‌റ്റ്” സ്ഥാപകനുമായ ഫാദർ ബോബി ജോസ് കട്ടിക്കാട്ട് ആലുവാ യൂ. സി. കോളേജ് പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന് പുസ്‌തകത്തിന്റെ ഒരു കോപ്പി നൽകി കേരളത്തിലും പുസ്തകം പ്രകാശനം ചെയ്തു. ഈ പുസ്‌തകത്തിന്റെ പ്രസാധകരായ കാർനെ ബുക്‌സിന്റെ മാനേജിങ് ഡയറക്ടർ അലക്‌സ് കുരുവിളയും കൊച്ചിയിലെ പ്രസ്തുത ചടങ്ങിൽ സന്നിഹിതനായിരുന്നു. ഓരോ മനുഷ്യനും ദൈവം വിവിധതരം കഴിവുകളാണ് നൽകിയിരിക്കുന്നത്. മനുഷ്യൻ അവന്റെ കഴിവുകൾ വ്യത്യസ്തമായ അളവുകളിലാണ് വിനിയോഗിക്കുന്നത്. പലരും അവരവർക്ക് ലഭിച്ചിരിക്കുന്ന താലന്തുകളുടെ മാഹാത്മ്യം നേരായവിധം മനസ്സിലാക്കുകയോ അവ മറ്റുള്ളവർക്ക് പ്രയോജനപ്രദമായ രീതിയിൽ പരമാവധി ഉപയോഗിക്കുവാൻ തയ്യാറാവുകയോ ചെയ്യാറില്ല എന്നതാണ് യാഥാർഥ്യം. ബൈബിളിൽ യേശു പറഞ്ഞ പത്തു താലന്ത് നല്കിയവന്റെ ഉപമയിലൂടെ കൂടുതൽ നല്കപ്പെട്ടവനിൽ നിന്നും ദൈവം കൂടുതൽ ഫലം പ്രതീക്ഷിക്കുന്നു എന്നതാണ് സാരം. അങ്ങനെയുള്ള മനുഷ്യന്റെ ഉള്ളിലെ അനന്ത സാധ്യതകളെ വരച്ചുകാട്ടുന്ന അഗാധമായ ചിന്തകൾ നൽകുന്ന രചനയാണ് “എന്നിലെ നിന്നിലേക്ക്” എന്ന പുസ്തകം. അവനവനിൽ തന്നെ കണ്ടെത്തി പൂർത്തിയാക്കേണ്ടതായ ധാരാളം ഉത്തരവാദിത്വങ്ങളെ തിരിച്ചറിയുന്നതിന് പ്രചോദനം ലഭിക്കുന്ന അറിവുകളുടെ കലവറയാണ് ഇത് പുസ്‌തകത്തിന്റെ എഴുത്തുകാരൻ തന്റെ പച്ചയായ ജീവിതത്തിൽ പിന്നിട്ട വഴികളിൽ നിന്നും തന്റെ ഒപ്പം സഞ്ചരിച്ചവരിൽ നിന്നും നേരിട്ടറിഞ്ഞ അനുഭവ യാഥാർഥ്യങ്ങളാണ് പുസ്തകത്തിൽ വരച്ചിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുസ്തകം വെറും സൈദ്ധാന്തിക അറിവിന്റെ പ്രതിഫലനമല്ല, മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും അടർത്തിയെടുത്ത വലിയ നേർചിത്രങ്ങളെ ആദ്ധ്യാൽമിക ചിന്തകളുടെ നിറക്കൂട്ടുകളിൽ ചാലിച്ച് പുസ്‌തകപ്പാളികളിലൂടെ മനോഹര ചിത്രമായി സമ്മാനിച്ചിരിക്കുകയാണ്. ജീവിതത്തിലെ വളർച്ചയും തകർച്ചയും സന്തോഷങ്ങളും ആഘാതങ്ങളും സാഹചര്യങ്ങളും വെല്ലുവിളികളും എല്ലാം നമുക്ക് ഓരോ ജീവിതാനുഭവമാണ് നൽകുന്നത്. അത്തരം അനുഭവങ്ങൾ ഡോ. ബേബി സാം തന്റെ വിശ്വാസ ജീവിതവുമായി താരതമ്യം ചെയ്‌ത് ആല്മീയ ധ്യാനവിചിന്തനത്തിലൂടെ ലഭിച്ച ഉൾക്കാഴ്ചയിയിൽനിന്നും രചിച്ചതാണ് “എന്നിലെ നിന്നിലേക്ക്” എന്ന ഈ മഹത്തായ ഗ്രന്ഥം. ലളിതമായ ഭാഷയിൽ രചിച്ച ഏവരും വായിച്ചറിഞ്ഞിരിക്കേണ്ട ജീവിത സത്യങ്ങൾ....
കേരള അസോസിയേഷൻ ഓഫ് സാക്രമെൻ്റോ (അരങ്ങ്) യുടെ മഹാ ഓണാഘോഷം എൽ കാമിനോ....







