വിവാഹം കഴിഞ്ഞ് അഞ്ച് ദിവസം മാത്രം; ശ്രീഷ്മയെ തനിച്ചാക്കി ജിബിന്‍ യാത്രയായി

പാലക്കാട്: വിവാഹം കഴിഞ്ഞ് അഞ്ചാം ദിവസമുണ്ടായ ബൈക്ക് അപകടത്തില്‍ നവ വരന് ദാരുണാന്ത്യം. കരുമാനാം കുറുശ്ശി പുത്തന്‍ വീട്ടില്‍ ജിബിന്‍ (28) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ശ്രീഷ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മോളൂരില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. രണ്ടുപേരെയും നാട്ടുകാര്‍ ഉടന്‍ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല.

അഞ്ച് ദിവസം മുന്‍പാണ് ജിബിന്റേയും ശ്രീഷ്മയുടേയും വിവാഹം കഴിഞ്ഞത്. തൃശൂര്‍ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടില്‍നിന്നും ബൈക്കില്‍ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു ഇരുവരും. ഇറക്കം ഇറങ്ങുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു.

Also Read

More Stories from this section

family-dental
witywide