‘അപ്രത്യക്ഷനായ’ പ്രതിരോധ മന്ത്രി ജനറൽ ലി ഷങ്ഫുവിനെ ചൈന പുറത്താക്കി

ബെയ്ജിങ്: രണ്ടു മാസത്തെ നിശ്ശബ്ദയ്ക്ക് ശേഷം ചൈന ഒരു സമസ്യയ്ക്ക് തിരശീലയിട്ടു. ഓഗസ്റ്റ് 29 മുതൽ കാണാതായ പ്രതിരോധ മന്ത്രി ജനറൽ ലി ഷങ്ഫുവിനെ പുറത്താക്കിയതായി ചൈന പ്രഖ്യാപിച്ചു. ധനമന്ത്രി ലിയു ക്വിൻ, ശാസ്ത്ര – സാങ്കേതിക മന്ത്രി വാങ് സിഗാങ് എന്നിവരെ തൽസ്ഥാനത്തുനിന്ന് മാറ്റിയതായും അറിയിപ്പിലുണ്ട്. വിദേശകാര്യ മന്ത്രി കിൻ ഗാങ്ങിനെ നേരത്തേ പുറത്താക്കിയിരുന്നു. ഇദ്ദേഹത്തെ കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല.

ചൈനീസ് സൈന്യത്തിൻ്റെ പ്രാദേശിക സുരക്ഷ ഫോറത്തെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് സൈനിക പ്രതിനിധി ബെയ്ജിങ്ങിൽ എത്തുന്നതിനു തൊട്ടു മുൻപാണ് പ്രതിരോധ മന്ത്രി ലി ഷങ്ഫുവിനെ പുറത്താക്കിയതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. പ്രസിഡൻറ് ഷി ചിൻപിങ്ങിൻ്റെ വിശ്വസ്തരായിരുന്നു കാണാതായ പ്രതിരോധ മന്ത്രി ജനറൽ ലിയും വിദേശകാര്യ മന്ത്രി കിന്നും . ഇവർ എവിടെയെന്ന വിവരം പുറത്തു വന്നിട്ടില്ല.

വിദേശകാര്യ മന്ത്രിയെ പുറത്താക്കിയതിനു അദ്ദേഹത്തിൻ്റെ ജീവിത ശൈലി ശരിയല്ല എന്നാണ് കാരണം പറഞ്ഞത്. യുഎസിൽ അംബാസിഡറായിരിക്കെ അവിടെ ഒരു സ്ത്രീയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. ഹോങ്കോങ് ആസ്ഥാനമായുള്ള ഒരു ടിവി റിപ്പോർട്ടറാണ് അവർ തുടങ്ങിയ കഥകളാണ് പുറത്തു വരുന്നത്.

എന്നാൽ പ്രതിരോധ മന്ത്രി ജനറൽ ലിയെ പുറത്താനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ചൈനീസ് സൈന്യത്തിലെ ലഫ്റ്റനൻ്റ് ജനറൽ ആയിരുന്നു ഇയാൾ. ചൈനീസ് ഉപഗ്രഹ വിക്ഷേപണ മേധാവിയുമായിരുന്നു. സൈന്യത്തിലെ റോക്കറ്റ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച ആരോപണം ഉയർന്ന ശേഷമാണ് അദ്ദേഹത്തെ കാണാതായത്. എയ്റോസ്പേസ് എൻജിനിയർ കൂടിയായ ലീ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഏറ്റവും സ്വാധീനമുള്ള അംഗങ്ങളിലൊരാളായിരുന്നു

റഷ്യയിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങിയതിന് യുഎസ് ഉപരോധം നേരിടുന്ന ജനറൽ ലീ കഴിഞ്ഞ മാർച്ചിലായിരുന്നു പ്രതിരോധമന്ത്രിയായി ചുമതലയേറ്റത്.

China removes missing Li Shangfu as defense minister without Explanation

More Stories from this section

family-dental
witywide