പത്തനംതിട്ട; കെ.ബി ഗണേഷ്കുമാര്‍ എംഎല്‍എ വൃത്തികെട്ടവനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്പോള്‍ കാണുന്നവനെ അപ്പനെന്ന് വിളിക്കുന്നവനുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിന് ആര്‍ത്തി പണത്തിനോടും പെണ്ണിനോടുമാണ്. ഈപകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ അപചയമാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്പോള്‍ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നവനാണ്. അയാളുടെ പുറംപോലെ തന്നെ കറുപ്പാണ് അകവും. തരംപോലെ മറുകണ്ടം ചാടും. തിരുവഞ്ചൂര്‍ അധികാരത്തിനു വേണ്ടി കാണിച്ച തറ വേലയാണ് സോളര്‍. ഗൂഢാലോചന അന്വേഷിച്ചാല്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും.
ഫെന്നി ബാലകൃഷ്ണന്‍ പറയുന്നതെല്ലാം കള്ളകഥകളാണ്. ആരുടേയും പേര് ചേര്‍ക്കാനോ ഒഴിവാക്കാനോ ഞാന്‍ ഇടപെട്ടിട്ടില്ല.
തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിന് തുല്യമാണ് ഗണേഷ് കുമാറിന്റെ അവസ്ഥ. അച്ഛനേയും സഹോദരിയേയും ചതിച്ചവനാണ്. ഒരുകാലത്തും അയാളെ മന്ത്രിയാക്കരുത്. ജനാധിപത്യത്തെ വ്യഭിചരിക്കുന്നയാളാണ്. വെള്ളാപ്പള്ളി പറഞ്ഞു.