
കോഴിക്കോട്: സിനിമാ താരം നിര്‍മല്‍ പാലാഴിയുടെ അച്ഛന്‍ ചക്യാടത്ത് ബാലന്‍ അന്തരിച്ചു. 79 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പത് മണിക്ക് നടന്നു.
സുജാതയാണ് ഭാര്യ. മറ്റു മക്കള്‍: ബസന്ത്, സബിത, സരിത. മരുമക്കള്‍: സോമന്‍, സുരേഷ് ബാബു, അഞ്ജു. സഹോദരങ്ങള്‍: പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്‍, ചിന്നകൃഷ്ണന്‍.
മലയാള സിനിമയില്‍ ഇന്ന് സജീവ സാന്നിധ്യമാണ് നിര്‍മ്മല്‍ പാലാഴി. കോമഡി വേഷങ്ങളിലാണ് അദ്ദേഹം കൂടുതല്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നിര്‍മ്മല്‍ അഭിനയിച്ചുകഴിഞ്ഞു. കോമഡി സ്‌കിറ്റുകളിലും എത്താറുണ്ട്.
Tags:













