മകന്റെ ജന്മദിനം ആഘോഷിച്ചു; പിന്നാലെ പിതാവ് ഭാര്യയെയും മക്കളെയും തലക്കടിച്ച് കൊലപ്പെടുത്തി

മുംബൈ: മകന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് രണ്ട് ദിവസത്തിന് ശേഷം ഭാര്യയെയും രണ്ട് മക്കളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി യുവാവ്. വ്യാഴാഴ്ച രാവിലെ ഗോഡ്ബന്ദർ റോഡിലെ കാസർവാഡാവലിയിലാണ് കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ അമിത് ധരംവീർ ബാഗ്ദിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ഭാവന (24), അങ്കുഷ് (8), ഖുഷി (6) എന്നിവരാണ് മരിച്ചത്. മകന്റെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് അമിത് ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഡിസംബര്‍ 13നാണ് പ്രതി മകന്‍ അങ്കുഷിന്റെ ജന്മദിനം ആഘോഷിക്കാന്‍ കാസര്‍വാഡവലിയിലെത്തിയത്. മകന്റെ ജന്മദിനത്തിനായി അമിത് കേക്ക് വാങ്ങിയിരുന്നുവെന്നും മൂന്ന് ദിവസത്തോളം തങ്ങള്‍ക്കൊപ്പം തങ്ങിയ ശേഷമാണ് മടങ്ങിയതെന്നും സഹോദരന്‍ വികാസ് പോലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച വികാസ് ജോലിക്ക് പോയ സമയത്ത് അമിത് ഭാര്യയെയും മക്കളെയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 11.30യോടെ വീട്ടിലെത്തിയ വികാസാണ് ഇവരുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അമിതിനെ കാണാതായതോടെ വികാസ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

More Stories from this section

family-dental
witywide