വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ബിന്ദു, മകന്‍ ബേസില്‍ എന്നിവരെയാണ് വീടിനകത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബിന്ദുവിന്റെ ഭര്‍ത്താവ് പുത്തന്‍പുരയ്ക്കല്‍ ഷാജുവിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ബിന്ദുവും ഷാജിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുള്ളതായാണ് വിവരം. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഷാജിക്ക് വീട്ടില്‍ വരുന്നതിന് കോടതി വിലക്കുള്ളതായും വിവരമുണ്ട്. എന്നാല്‍ ഷാജി കഴിഞ്ഞ ദിവസം കോടതി ഉത്തരവ് ലംഘിച്ച് ബിന്ദുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കള്‍ ബിന്ദുവിനേയും മകനേയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീട് ഇരുവരേയും കുറിച്ച് വിവരം ലഭിക്കാതായതോടെ ബന്ധുക്കള്‍ അയല്‍വാസികളെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ വന്നു നോക്കിയപ്പോഴാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് വീട്ടില്‍ വിശദമായി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ജീവനൊടുക്കിയ നിലയില്‍ ഷാജുവിന്റെ മൃതദേഹവും കണ്ടെത്തിയത്. പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide