ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ ഭക്തർ സഞ്ചരിച്ചിരുന്ന ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മാഗ് പൂര്‍ണിമ ദിനത്തില്‍ പുണ്യ സ്‌നാനത്തിനായി ഗംഗാ നദിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തി. ഉടന്‍ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി അധികൃതരോട് നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്ക് ഉചിതമായ ചികിത്സ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide