ഹേമ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് വലിയ ധാരണയില്ല, പഠിച്ചിട്ട് പ്രതികരിക്കാമെന്ന് അമ്മ സെക്രട്ടറി സിദ്ദിഖ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോ‌ർട്ട് പുറത്തുവന്നതിൽ പിന്നീട് പ്രതികരിക്കാമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്. റിപ്പോർട്ടിനെക്കുറിച്ച് ഇപ്പോൾ വലിയ ധാരണയില്ല. താരസംഘടനയായ അമ്മയുടെ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. അതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും വിശദമായി പഠിച്ച എവിടെയാണ് മറുപടി നൽകാമെന്നും മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

വളരെ സെൻസിറ്റീവായ വിഷയമാണ്, എന്തെങ്കിലും വാക്ക് പറയുമ്പോഴും ഒരു അക്ഷരം പറയുമ്പോഴും വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ അറിയാതെ എന്തെങ്കിലും പറഞ്ഞുപോയാൽ ഭാവിയിൽ ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്‌ ഉച്ചയ്ക്ക് രണ്ടരയോടെ പുറത്തുവന്നിരുന്നു. 233 പേജുകളാണ് പുറത്തുവിട്ടത്. വ്യക്തി വിവരങ്ങൾ ഒഴിവാക്കിയുള്ള റിപ്പോർട്ടുകളാണ് പരസ്യപ്പെടുത്തിയത്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നും റിപ്പോർട്ടിലില്ലെന്നാണ് വിവരം. ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവിടാമെന്ന് അടുത്തിടെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൊഴി നൽകിയവരുടെയും മറ്റും സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കി അപേക്ഷകർക്ക് പകർപ്പ് നൽകാനുള്ള വിവരാവകാശ കമ്മിഷന്റെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.

Amma secretary siddique on hema commission report

More Stories from this section

family-dental
witywide