മലയാള ചലച്ചിത്ര നടൻ അബു സലിം സഞ്ചരിച്ച കാർ വടക്കൻ പറവൂരിൽ വെച്ച് അപകടത്തിൽപ്പെട്ടു. തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ച് താരം സഞ്ചരിച്ച കാർ എതിരെ വന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊച്ചിയിൽ നടന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
ശക്തമായ ഇടിയിൽ അബു സലിം സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടസമയത്ത് താരത്തിനൊപ്പം ഡ്രൈവറുൾപ്പെടെ രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. എന്നാൽ കാറിലുണ്ടായിരുന്ന ആർക്കും തന്നെ കാര്യമായ പരിക്കുകളൊന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
Actor Abu Salim’s Car Met With an Accident on His Way Back From AMMA General Body Meeting














