മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനും ബിജെപിക്ക് വേണ്ടി ലോക്സഭ പോരാട്ടത്തിനിറങ്ങുന്നു, പത്താംഘട്ട പട്ടിക പുറത്തുവിട്ടു

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പത്താം ഘട്ട സ്ഥാനാർഥി പട്ടിക ബി ജെ പി പുറത്തുവിട്ടു. 9 സ്ഥാനാർഥികളടങ്ങുന്നതാണ് ബി ജെ പിയുടെ പത്താംഘട്ട പട്ടിക. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനാണ് പത്താം പട്ടികയിലെ ശ്രദ്ധേയനായ സ്ഥാനാർഥി. നിലവിൽ രാജ്യസഭാംഗമായി പ്രവർത്തിക്കുന്ന നീരജ് ശേഖർ ഇക്കുറി ബി ജെ പിക്ക് വേണ്ടി ലോക്സഭ പോരാട്ടത്തിനിറങ്ങുകയാണ്. ഉത്തർപ്രദേശിലെ ബലിയയിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ചന്ദ്രശേഖറിന്‍റെ മണ്ഡലമായിരുന്നു ബലിയ.

ബംഗാളിലെ അസൻസോളിൽ മുൻ കേന്ദ്രമന്ത്രിയും നിലവിൽ ലോക്സഭാംഗവുമായ എസ് എസ് അലുവാലിയ മത്സരിക്കും. ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ച നടൻ പവൻ സിംഗ് പിന്മാറിയതോടെയാണ് അലുവാലിയയെ ബി ജെ പി കളത്തിലിറക്കിയത്. ചണ്ഡിഗഡിൽ നിന്ന് നടി കിരൺ ഖേറിനെ ഒഴിവാക്കി സഞ്ജയ് ടണ്ഠനെ സ്ഥാനാർഥിയാക്കി. അലഹാബാദിൽ സിറ്റിങ് എം പി റീത്ത ബഹുഗണ ജോഷിക്കു പകരം നീരജ് ത്രിപാഠിയാകും പോരാട്ടത്തിനിറങ്ങുക.

BJP releases 10th list of candidates

Also Read

More Stories from this section

family-dental
witywide