
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും മോദി വ്യോമസേന ഹെലികോപ്ടറില്‍ സഞ്ചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സർക്കാർ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമെന്നും ബി ജെ പി പണം നല്‍കി വ്യോമസേന ഹെലികോപ്ടർ ഉപയോഗിക്കുന്നെങ്കില്‍ അതില്‍ കമ്മീഷൻ വ്യക്തത വരുത്തണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടു.
ആന്ധ്രപ്രദേശിലെ റാലിയില്‍ മോദി ഹെലികോപ്ടറില്‍ എത്തിയത് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. എന്നാൽ തൃണമൂലിന്‍റെ പരാതിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല.
Complaint against PM Modi for violating MCC by using IAF helicopter in election











