ജാമ്യമില്ല, കെജ്രിവാൾ തിഹാർ ജയിലിൽ തുടരും,14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ദില്ലി: മദ്യ നയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. സി ബി ഐയുടെ ജൂഡീഷ്യൽ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ കെജ്രിവാളിനെ റോസ് അവന്യു കോടതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

കെജ്രിവാളിനെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടത്. ഇതോടെ ദില്ലി മുഖ്യമന്ത്രി വീണ്ടും തിഹാർ ജയിലിലായി. ജൂലൈ 12 ന് വീണ്ടും കേസ് പരിഗണിക്കുമെന്ന് റോസ് അവന്യു കോടതി വ്യക്തമാക്കി. അന്നാകും ഇനി കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കുക.

Also Read

More Stories from this section

family-dental
witywide