ഇറാന്‍ ആക്രമിക്കാന്‍ തീരുമാനിച്ചു, ദിവസങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്നും ഇസ്രായേലി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ടെല്‍ അവീവ്: ഇറാന്‍ ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ തീരുമാനിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം വിശ്വസിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്‍ ആക്രമണം നടത്തിയേക്കുമെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ടെഹ്റാനില്‍ വെച്ച് ജൂലൈ അവസാനം ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണമെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഹനിയ്യേയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഇതുവരെ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

Also Read

More Stories from this section

family-dental
witywide