പ്രവാസ ലോകത്ത് വീണ്ടും കണ്ണീർ വാർത്ത, ഓണം കഴിഞ്ഞു മടങ്ങിയെത്തിയ യുവ മലയാളി നഴ്സ് ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ്‌ മരിച്ചു

റിയാദ്: സൗദി അറോബ്യയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മലയാളി നഴ്സ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ സ്റ്റാഫ് നഴ്സായിരുന്നു.

ഡ്യൂട്ടിക്കിടെ ഡെൽമ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഡെൽമയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഡെന്ന ആൻറണിയാണ്​ ഏക സഹോദരി. ഓണത്തിന്​ നാട്ടിൽ പോയ ഡെൽമ ഒരാഴ്​ച മുമ്പാണ്​ അവധികഴിഞ്ഞ്​ തിരിച്ചെത്തിയത്​.