കണ്ണൂരില്‍ കണ്ണില്ലാ ക്രൂരത; ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന യുവാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു. കണ്ണൂര്‍ കാക്കയങ്ങാടാണ് അതിക്രൂരമായ സംഭവം. മുഴക്കുന്ന് കാക്കയങ്ങാട് തൊണ്ടംകുഴി ചെറു വോട്ട് എന്ന സ്ഥലത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ നച്ചിക്കടവത്ത് പി.കെ അലീമ (53), മകള്‍ സെല്‍മ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സെല്‍മയുടെ 12 വയസുകാരനായ മകന്‍ ഫഹദിനും പരിക്കേറ്റിട്ടുണ്ട്.

സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിനിടെ ഇയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.