
ദില്ലി: 2019 ലേതിന് സമാനമായി വോട്ടെണ്ണലിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കുറിയും ധ്യാനമിരിക്കും. കഴിഞ്ഞ തവണ കേദാർനാഥിലെ ഗുഹയിലായിരുന്നു ധ്യാനമെങ്കിൽ ഇക്കുറി വിവേകാനന്ദപാറയിലാകും മോദിയുടെ ധ്യാനം. ഇതിനായി ഈ മാസം 30 ന് വൈകിട്ട് നരേന്ദ്രമോദി കന്യാകുമാരിയിലെത്തും. 31 ന് രാവിലെ വിവേകാനന്ദ പാറയിൽ ധ്യാനത്തിനായി തിരിക്കും എന്നും വിവരമുണ്ട്. ഒരു ദിവസം നീണ്ടു നിൽക്കുന്ന ധ്യാനത്തിനായാണ് അദ്ദേഹം വിവേകാനന്ദ പാറയിൽ എത്തുന്നതെന്നാണ് സൂചന.
നിലവിലെ വിവരപ്രകാരം ജൂൺ ഒന്നാം തീയതി പ്രധാനമന്ത്രി മടങ്ങിയേക്കും. എന്നാൽ ധ്യാനം തുടരാനാണ് തീരുമാനമെങ്കിൽ ജൂൺ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയിൽ തുടരും. 2019 ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനദിവസം കേദാർനാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്.
PM Modi to meditate at Vivekananda Rock Memorial in Kanniyakumari ahead of Lok Sabha poll results














