അപ്രതീക്ഷിതം! പൂനം മഹാജൻ പുറത്ത്, മുംബൈ നോർത്തിൽ ഉജ്ജ്വൽ നി​ഗം ബിജെപി സ്ഥാനാർഥി

ദില്ലി: മുംബൈ നോർത്ത് സെൻട്രലിൽ പൂനം മഹാജനെ തഴഞ്ഞ് ഉജ്ജ്വൽ നികമിനെ സ്ഥാനാർഥിയായി ബിജെപി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായിരുന്നു സിറ്റിങ് എംപിയായിരുന്ന പൂനത്തിനെ തഴഞ്ഞ തീരുമാനം. 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നു ഉജ്ജ്വൽ നികത്തിനാണ് നറുക്ക് വീണത്.

കോൺഗ്രസ് വർഷ ഗെയ്ക്വാദിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.അഭിപ്രായ വ്യത്യാസം കാരണമാണ് പൂനത്തെ മാറ്റിയതെന്ന് ബിജെപി വിശദീകരിച്ചു. പൂനത്തിന്റെ പിതാവ് പ്രമോദ് മഹാജന്റെ കൊലപാതക കേസിലും പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വൽ.

Poonam mahajan out from bjp list, Ujjwal nigam contest from Mumbai north

More Stories from this section

family-dental
witywide