കാലാവസ്ഥ പ്രതികൂലം; രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ എത്തില്ല; ‘എല്ലാ സഹായങ്ങളും എത്തിക്കും’

കൊച്ചി: വയനാട്ടിലെ മുൻ എംപിയും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും നാളെ ജില്ലയിൽ എത്തില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ പ്രദേശത്തേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചതോടെയാണ് സന്ദര്‍ശനം റദ്ദാക്കിയത്. രാഹുല്‍ ഗാന്ധി തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

പ്രിയങ്കയ്‌ക്കൊപ്പം എത്രയും വേഗം ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. ഈ വിഷമഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും രാഹുല്‍ അറിയിച്ചു.

അതേസമയം, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. ദുരന്തത്തില്‍പെട്ടവരുടെ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസത്തിലും പങ്കാളികളാകാനുള്ള സന്നദ്ധത ഗോവ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉറപ്പുനല്‍കിയിട്ടുണ്ട്. സര്‍വ്വസ്വവും നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെ ദുഃഖത്തില്‍ ഗോവയും പങ്കുചേരുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide