
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്ഷോയിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിനെതിരെ പ്രധാനാധ്യാപിക ഹൈക്കോടതിയിൽ ഹർജി നൽകി. മാർച്ച് 18 ന് പ്രധാനമന്ത്രി കോയമ്പത്തൂരിൽ നടത്തിയ റോഡ്ഷോയിൽ 32 കുട്ടികളാണ് പങ്കെടുത്തത്. എന്നാൽ ഈ സംഭവത്തിൽ സ്കൂളിന് ബന്ധമൊന്നുമില്ലെന്നാണ് പ്രധാനാധ്യാപികയുടെ ഹർജിയിൽ പറയുന്നത്. അതുകൊണ്ടുതന്നെ എഫ് ഐ ആർ റദ്ദാക്കണമെന്നും പ്രധാനാധ്യാപിക ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾ റോഡ് ഷോയ്ക്ക് പോയതിൽ സായ് ബാബ സ്‌കൂളിന് പങ്കില്ല. അതുകൊണ്ടുതന്നെ സംഭവത്തിൽ ബാലനീതിവകുപ്പ് പ്രകാരം കേസെടുത്തത് തെറ്റാണെന്നും കേസ് അവസാനിപ്പിക്കണമെന്നും പ്രധാനാധ്യാപിക ആവശ്യപ്പെട്ടിട്ടുണ്ട്. കേസെടുത്തത് സ്‌കൂൾ അധികൃതരെ അപമാനിക്കാനുള്ള നടപടിയെന്നും ഹർജിയിലൂടെ പ്രധാനാധ്യാപിക വാദിക്കുന്നുണ്ട്.
School principal plea in TN HC pm modi coimbatore road show school students controversy











