സമന്‍സുകള്‍ തുടര്‍ച്ചയായി അവഗണിച്ചു ; നേരിട്ട് ഹാജരാകാന്‍ കെജ്രിവാളിനോട് കോടതി

ന്യൂഡല്‍ഹി: എക്‌സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാന്‍ കോടതി. ഡല്‍ഹി കോടതിയാണ് ഇതുസംബന്ധിച്ച് കെജ്രിവാളിന് സമന്‍സ് അയച്ചത്.

ഒന്നിലധികം സമന്‍സുകള്‍ ഒഴിവാക്കിയതിന് പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ പരാതിയിലാണ് നടപടി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ദിവ്യ മല്‍ഹോത്രയുടെ ഉത്തരവ്. മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകാനാണ് കെജ്രിവാളിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ സെക്ഷന്‍ 50 പ്രകാരം കെജ്രിവാള്‍ 4 മുതല്‍ 8 വരെയുള്ള സമന്‍സുകള്‍ മാനിക്കാത്തതുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരാതി നല്‍കിയത്. കേസ് വീണ്ടും മാര്‍ച്ച് 16-ന് വാദം കേള്‍ക്കും.

Also Read

More Stories from this section

family-dental
witywide