‘മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്‌നമാണ് കേരളത്തിന്’; കടമെടുപ്പ് പരിധി ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്രം

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍. ഹര്‍ജി സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മറയ്ക്കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു കൊണ്ട് കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകള്‍ക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്.

ബജറ്റ് അവതരിപ്പിക്കാനുണ്ടെന്നും ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്ക് ബജറ്റുമായി ബന്ധമില്ലെന്നും ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ലെന്നും കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ പറഞ്ഞു. പ്രശ്നം കേരളത്തിന്റേതാണെന്നും എജി പറഞ്ഞു. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിന്. ഹര്‍ജി ഉടന്‍ പരിഗണിക്കേണ്ടതില്ലെന്നും എജി പറഞ്ഞു.

അതേസമയം കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ മറുപടി തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. ഹര്‍ജി സുപ്രീംകോടതി അടുത്തമാസം 16 ലേക്ക് മാറ്റി. കേരളത്തിന്റെ അപേക്ഷയിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം എഴുതി നല്‍കും.

More Stories from this section

family-dental
witywide