കുഞ്ഞു മേരിയെ കണ്ടെത്തി; മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. ബ്രഹ്‌മോസിന്റെ പുറക് വശത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ നിലവില്‍ ആരെയും കസ്റ്റഡിയില്‍ ഇല്ല.  ബിഹാർ ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത്.

ഇന്ന് പുലർച്ചെയാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ രണ്ടുവയസുള്ള മകളെ കാണാതായത്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് മേരി. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടക്കവെ മഞ്ഞ സ്കൂട്ടറിൽ എത്തിയവർ എടുത്തുകൊണ്ടുപോയി എന്നാണ് മാതാപിതാക്കൾ പറയുന്നത്.