സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് തീയതിയായി; വോട്ടെടുപ്പ് സെപ്റ്റംബർ 28-ന്, ഫലം 29 ന്


തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ്  സെപ്റ്റംബർ 28 ന് നടക്കും. 29-ന് ഫലപ്രഖ്യാപിക്കും. എറണാകുളം, കോഴിക്കോട് ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകൾ, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് മുൻസിപ്പാലിറ്റി വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. സെപ്റ്റംബർ പത്താം തീയതിവരെ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. ഇന്ന്  മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബർ 11-ാം തീയതിയും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ പതിനാലാണ്.

അതേസമയം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് മികച്ച വിജയം നേടിയിരുന്നു. വരുന്ന ഉപതിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. എന്നാൽ, എൽഡിഎഫ് മികച്ച വിജയം നേടാനുള്ള പരിശ്രമത്തിലാണ്.

By-election dates announced for Kerala; polling on September 28, results on the 29th.

More Stories from this section

family-dental
witywide