പാർട്ടിയുടെ പേര് മാറ്റാൻ വിജയ് തീരുമാനിച്ചതിന് പിന്നിലെ ലക്ഷ്യമെന്ത്? ‘തമിഴ്‌നാടിന്റെ വിജയത്തിനായി പാര്‍ട്ടി’!

ചെന്നൈ: അടുത്തിടെ രൂപീകരിച്ച തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മാറ്റാൻ തീരുമാനിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന പേര് മാറ്റാനാണ് വിജയുടെ തീരുമാനം. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റും. തമിഴ്‌നാടിന്റെ വിജയത്തിനായി പാര്‍ട്ടി എന്നതാണ് തമിഴക വെട്രിക്ക് കഴകം എന്നതിന്റെ അര്‍ത്ഥം.

പാര്‍ട്ടിയുടെ പേര് മാറ്റുന്നതിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം. കമ്മീഷന്റെ അംഗീകാരം ലഭിച്ചതിനുശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ വിജയ് അറിയിച്ചിരുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമിടുന്നതെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുമെന്നും വിജയ് നേരത്തെ പറഞ്ഞിരുന്നു. ജനങ്ങള്‍ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിട്ടുണ്ട്.

Vijay has changed the name of his party to Tamilnadu Vetri Kazhagam

More Stories from this section

family-dental
witywide